ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി വെർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്കൂളുകളിൽ ഹെൽത്ത് പ്രിവൻഷൻ ആൻഡ് കെയർ പ്ലാറ്റ്ഫോം ഒരുക്കി. കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിൽ കേരള ടെക്നോളജി ഇന്നൊവേഷൻ സോണിലെ സ്റ്റാർട്ടപ്പായ ഷോപ്പ്ഡോക്കാണ് മൈ സ്കൂൾ ക്ലിനിക്ക് സംവിധാനമൊരുക്കുന്നത്. മെറ്റാവേഴ്സ് പ്ലാറ്റ്ഫോമിൽ വികസിപ്പിക്കുന്ന ‘മൈ സ്കൂൾ ക്ലിനിക്കുകൾ’ ഇന്ത്യയിലെയും യു.എ.ഇയിലെയും 100 സ്കൂളുകളിൽ പൈലറ്റ് പ്രോജക്ടായി നടപ്പാക്കും. സ്മാർട്ട് ഹെൽത്ത് ക്ലിനിക്കുകളിലൂടെ രോഗ പ്രതിരോധ പ്രവർത്തനങ്ങളും വിപുലമായ ആരോഗ്യ പരിപാലന പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ഷോപ്പ്ഡോക്ക് എന്ന ഹെൽത്ത് സ്റ്റാർട്ടപ്പിന്‍റെ ലക്ഷ്യം. മൈ സ്കൂൾ ക്ലിനിക്കുകളുടെ സേവനം വെബ് സൈറ്റിലും മൊബൈൽ, മെറ്റാവേഴ്സ് ആപ്ലിക്കേഷനുകളിലും ലഭ്യമാകും.
ലോകത്ത് ആദ്യമായാണ് മെറ്റാവേഴ്സിൽ സ്കൂളുകൾക്ക് ആരോഗ്യ, പ്രതിരോധ വിദ്യാഭ്യാസ സേവനങ്ങൾ ഒരുക്കുന്നത്. ഡോക്ടർമാരുടെ സേവനം പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഇതാദ്യമായി ലഭിക്കുന്നത് കേരളത്തിലെ സ്‌കൂളുകള്‍ക്കാണ് എന്നതും ശ്രദ്ധേയമാണ്. അതിനപ്പുറം, നല്ല ആരോഗ്യ ശീലങ്ങളുള്ള ഒരു പുതിയ തലമുറയെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി രോഗങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ശരിയായ ആരോഗ്യ വിദ്യാഭ്യാസം നല്‍കാനും ഷോപ് ഡോക് നടപ്പാക്കുന്ന മൈ സ്‌കൂള്‍ ക്ലിനിക്കിലൂടെ കഴിയും.