ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.ബി രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായി. എം വി ഗോവിന്ദന്‍റെ വകുപ്പുകളാണ് എം ബി രാജേഷിന് നൽകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ച എം.വി ഗോവിന്ദന്‍റെ വകുപ്പുകളായ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളാണ് എം.ബി രാജേഷിന് നൽകിയിരിക്കുന്നത്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ഗൗരവമുള്ളതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മറ്റ് മന്ത്രിമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം രാജിവച്ച തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന് പകരക്കാരനായാണ് എം.ബി രാജേഷ് എത്തുന്നത്. രാജേഷിന്‍റെ രാജിയെ തുടർന്ന് ഈ മാസം 12ന് നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും.