ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: വിവാദമായ കശ്മീർ പരാമർശത്തിൽ ഡൽഹി പൊലീസ് നിലപാട് കോടതിയെ അറിയിച്ചു. കെ.ടി ജലീലിനെതിരെ കേസെടുക്കണമെങ്കിൽ കോടതി ഉത്തരവിറക്കണമെന്ന് പൊലീസ് പറഞ്ഞു. റോസ് അവന്യൂ കോടതി അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കും.
നിലവിൽ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം കീഴ്‌വായ്പൂർ പൊലീസാണ് കെ.ടി ജലീലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസന്വേഷണം നടക്കുന്നതിനാൽ എന്തിനാണ് ഡൽഹിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതെന്ന് ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചോദിക്കുന്നു. എന്നാൽ, കോടതി നിർദ്ദേശിച്ചാൽ കേസെടുക്കാൻ വിമുഖതയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റോസ് അവന്യൂ കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ ഹർജിക്കാരൻ പറഞ്ഞു.
പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്വര, ജമ്മു, ലഡാക്ക് എന്നിവയെ ‘ഇന്ത്യൻ അധീന കശ്മീർ’ എന്നുമാണ് കശ്മീർ സന്ദർശന വേളയിൽ ജലീൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വിശേഷിപ്പിച്ചത്. ഏറെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ജലീൽ പോസ്റ്റ് പിൻവലിച്ചിരുന്നു. ജലീലിനെതിരെ കീഴ്‌വായ്പൂർ പൊലീസും കേസെടുത്തിരുന്നു.