ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ അറസ്റ്റിൽ. കെആർകെ എന്നറിയപ്പെടുന്ന കമാൽ ആർ ഖാനെ വെർസോവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021 ൽ ഇയാൾക്കെതിരെ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. യുവനടിയും മോഡലും ഫിറ്റ്നസ് ട്രെയിനറുമാണ് പരാതിക്കാരി.
സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയ മറ്റൊരു കേസിൽ അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അന്തരിച്ച നടൻമാരായ ഋഷി കപൂർ, ഇർഫാൻ ഖാൻ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് കേസ്.
യുവസേന അംഗം രാഹുൽ കനലിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും മോശം ഭാഷ ഉപയോഗിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ദുബായിൽ നിന്ന് മുംബൈയിലെത്തിയ കെആർകെയെ വിമാനത്താവളത്തിൽ തടഞ്ഞു ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.