ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ചതോറുമുള്ള ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തുടനീളം ഓണാഘോഷം നടക്കും.
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാനും അപർണ ബാലമുരളിയും മുഖ്യാതിഥികളാകും. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. ഇത്തവണ 32 വേദികളിലായാണ് ഓണം ആഘോഷിക്കുന്നത്.
കോവളം ക്രാഫ്റ്റ് വില്ലേജ്, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവയാണ് പുതിയ വേദികൾ. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ എണ്ണായിരത്തിലധികം കലാകാരൻമാർ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെയും വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെയും കോവളത്തും ദീപാലങ്കാരമുണ്ടാകും.