ബേക്കലിൽ കോടികളുടെ മയക്ക് മരുന്നെത്തിയതായി രഹസ്യ വിവരം

കാഞ്ഞങ്ങാട്: പള്ളിക്കര ബേക്കൽ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് ശേഖരമെത്തിയതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് കേസ്സിലെ രണ്ട് പ്രതികളുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി.

തോക്കുൾപ്പെടെ ആയുധവും, മയക്കുമരുന്നും കൈവശം വെച്ച കേസ്സിൽ അറസ്റ്റിലായ പ്രതികളുടെ പള്ളിക്കരയിലെയും പൂച്ചക്കാട്ടെയും വീടുകളിലാണ് ബേക്കൽ എസ്ഐ, പി. അജിത്കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് പോലീസ് റെയിഡ് നടത്തിയത്. ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളുടെ വീടുകൾ പോലീസ് പരിശോധിച്ചത്.

പ്രതികളുടെ വീടുകൾക്ക് സമീപം ഗോവയുമായി ബന്ധമുള്ള സംഘം താമസിക്കുന്നതായും ഗോവയിൽ നിന്നും കോടികളുടെ മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്നുമായിരുന്നു വിവരം.

മയക്കുമരുന്ന് കണ്ടെത്തുന്നതിൽ  വൈദ്യഗ്ദ്യം  തെളിയിച്ച ക്രിസ്റ്റീനയെന്ന പോലീസ് നായയെയും സ്ഥലത്തെത്തി രണ്ട് പ്രതികളുടെയും  വീടുകൾ അരിച്ചു പെറുക്കിയിട്ടും ഒന്നും കണ്ടെത്തനായില്ല.

സംഭവ സമയത്ത് പ്രതികൾ വീട്ടിലില്ലായിരുന്നു. പള്ളിക്കര സ്വദേശിയായ പ്രതി ബംഗളൂരുവിലും പൂച്ചക്കാട് സ്വദേശിയായ  പ്രതി കത്തിക്കുത്ത് കേസ്സിൽ റിമാന്റിലായി ജയിലിലുമാണ്.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ തോതിൽ മയക്കുമരുന്ന് വിതരണം നടക്കുന്നുണ്ട്. ഗോവയിൽ നിന്നുൾപ്പെടെ മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിന്റെ വലയിൽ കൗമാരക്കാരായവരാണ് അകപ്പെടുന്നത്.

LatestDaily

Read Previous

സി പി എം ലോക്കൽ കമ്മറ്റിയംഗം കുഴഞ്ഞ് വീണ് മരിച്

Read Next

മാഹിൻ ഹാജി മർദ്ദിച്ചുവെന്ന് ഫാഷൻ ഗോൾഡ്: പി ആർഒ