തമിഴ് യുവാവിന്റ മരണത്തിൽ ദുരൂഹത

കാഞ്ഞങ്ങാട്: ഇരുപത്തിരണ്ടുകാരനായ തമിഴ് യുവാവ് ഷൺമുഖം ബേക്കൽ കടലിൽ വീണ്  മരണപ്പെട്ടതിൽ ദുരൂഹത.

ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന്  മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ഇന്ന് വിദഗ്ദ പോസ്റ്റ് മോർട്ടത്തിന് വിധേയമാകും.

കോട്ടിക്കുളത്തിന് സമീപം കടലിൽ നിന്നും ഇന്നലെ ഉച്ചയോടെ പോലീസ് കണ്ടെത്തിയ മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. നെറ്റിയിലുൾപ്പെടെ മുറിവുകളുണ്ട്.

കടലിൽ ഒരു രാത്രി ഒഴുകിയ മൃതദേഹം പാറയിലിടിച്ചാവാം പരിക്കേറ്റതെന്നാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ബേക്കൽ പോലീസിന്റെ  പ്രാഥമിക നിഗമനമെങ്കിലും, യുവാവിനെ കാണാതാവുന്നതിന് മിനിറ്റുകൾക്ക് മുമ്പ്  സുഹൃത്തുകളും ഷൺമുഖവും തമ്മിൽ കടൽക്കരയിൽ വാക്ക് തർക്കവും ബഹളവും ഉണ്ടായതാണ് ബന്ധുക്കൾക്ക് മരണത്തിൽ സംശയം പ്രകടിപ്പിക്കാനുണ്ടായ കാരണം.

കടൽത്തീരത്ത് ഷൺമുഖനുൾപ്പെടെ 4 പേർ മദ്യപിച്ചിരുന്നതായി പോലീസ്  സ്ഥിരീകരിച്ചു.

ഇതിന് ശേഷമാണ് പരസ്പരം വാക്ക് തർക്കമുണ്ടായതും,  തമിഴ് യുവാവിനെ കാണാതാവുന്നതും. കോട്ടിക്കുളത്ത് ബൈക്ക് മെക്കാനിക്ക് ജോലി ചെയ്യുന്ന  ഷൺമുഖൻ വർഷങ്ങളായി പള്ളിക്കര പഞ്ചായത്തിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

LatestDaily

Read Previous

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം: നഗരസഭാ ജീവനക്കാരനെതിരെ പ്രതിഷേധം

Read Next

സി പി എം ലോക്കൽ കമ്മറ്റിയംഗം കുഴഞ്ഞ് വീണ് മരിച്