റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് ലിസ്റ്റിന്‍ സ്റ്റീഫൻ; ‘ഗോള്‍ഡ്’ റിലീസ് വൈകും

പൃഥ്വിരാജ് സുകുമാരനും നയൻ‌താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിന്‍റെ റിലീസ് വൈകും. എല്ലാ ജോലികളും പൂർത്തിയാക്കി ആദ്യ കോപ്പി ലഭിച്ച ശേഷമേ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കു എന്ന് നിർമ്മാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഓണത്തിന് തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചതായി അൽഫോൺസ് പുത്രൻ നേരത്തെ അറിയിച്ചിരുന്നു.

“ഞങ്ങളുടെ നിർമാണത്തിൽ ഒരുങ്ങിയ ഗോൾഡ് എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. നിങ്ങളെ പോലെ തന്നെ ഞങ്ങളും പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് പുതിയ തീയതി പ്രഖ്യാപിക്കാൻ” ലിസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു.

പ്രേമത്തിൻ ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയന്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ത്രില്ലർ എന്‍റർടെയ്നറായിരിക്കും. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരുവോണനാളിൽ തീയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഒരാഴ്ചത്തേക്ക് കൂടി മാറ്റിവയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

K editor

Read Previous

പട്ടികടിയേറ്റ് കുട്ടി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല

Read Next

ഇനി സ്മാർട്ട് യാത്ര; കെഎസ്ആർടിസി ട്രാവൽ കാർഡ് പുറത്തിറക്കി