പട്ടികടിയേറ്റ് കുട്ടി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല

12 വയസുകാരിയുടെ പട്ടികടിയേറ്റുള്ള മരണത്തിന് ഉത്തരവാദി ആരോഗ്യമന്ത്രിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരത്തിൽ നിയമസഭയിൽ തന്നെ മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചിരുന്നു, ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും മന്ത്രി അത് ഗൗരവമായി എടുത്തില്ല. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി.

കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയെങ്കിലും നൽകാൻ സർക്കാർ തയ്യാറാവണം. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണം. മൂന്ന് വാക്സിനുകൾ എടുത്തിട്ടും ജീവൻ രക്ഷിക്കാൻ കഴിയാത്തത് വാക്സിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു. സ്വന്തം ജില്ലയായിട്ടും മന്ത്രി സംഭവം ഗൗരവമായി എടുത്തില്ലെന്നും ചെന്നിത്തല ആരോപിച്ചു.

K editor

Read Previous

പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോ എന്ന് പരിശോധിക്കും: വീണാ ജോർജ്

Read Next

റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് ലിസ്റ്റിന്‍ സ്റ്റീഫൻ; ‘ഗോള്‍ഡ്’ റിലീസ് വൈകും