ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമിക്ക് പേവിഷബാധയേറ്റിരുന്നതായി സ്ഥിരീകരിച്ചു. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ സ്രവ സാമ്പിൾ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പന്ത്രണ്ടുകാരിയായ അഭിരാമി മരിച്ചത്.
പേവിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിൻ എടുത്തിട്ടും അഭിരാമി ഗുരുതരാവസ്ഥയിലായിരുന്നു. ഓഗസ്റ്റ് 13ന് രാവിലെ പാൽ വാങ്ങാൻ പോകവെയാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റു. ഇവയിൽ, കണ്ണിന് സമീപം ആഴത്തിലുള്ള മുറിവേറ്റിരുന്നു.
അരമണിക്കൂറോളം തെരുവ് നായ കുട്ടിയെ ആക്രമിച്ചതായാണ് വിവരം. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് അഭിരാമി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.