ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 75 രൂപയ്ക്ക് ടിക്കറ്റുകൾ നൽകാൻ രാജ്യത്തെ മൾട്ടിപ്ലക്സുകൾ. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും(എംഎഐ) രാജ്യത്തുടനീളമുള്ള തിയേറ്ററുകളും ചേർന്നാണ് ദേശീയ സിനിമാ ദിനമായ സെപ്റ്റംബർ 16 ന് സിനിമാ പ്രേമികൾക്ക് ഇത്തരമൊരവസരം ഒരുക്കിയത്. സിനിപോളിസ്, പിവിആർ, കാർണിവർ, ഏഷ്യൻ, വേവ്, മൂവി ടൈം ഉൾപ്പടെയുള്ള നാലായിരത്തോളം തിയേറ്റർ ശൃംഖലകളിൽ 75 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കും.
കോവിഡ് മഹാമാരിയ്ക്ക് ശേഷം തിയേറ്ററുകൾ തുറക്കാൻ സഹായിച്ച സിനിമാ പ്രേമികൾക്കുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഈ അവസരം സാധ്യമാക്കുന്നത്. കോവിഡാനന്തരം തിയേറ്ററുകളിൽ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ ആകർഷിക്കുക കൂടി ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി.
എന്നാൽ തമിഴ്നാട്ടിൽ ആ ദിവസം മുഴുവൻ തുകയും നൽകി ടിക്കറ്റ് എടുക്കേണ്ടതായി വരും. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിമ്പു നായകനാകുന്ന ‘വേണ്ടു തനിന്തതു കാട് സെപ്റ്റംബർ 15നാണ് റിലീസ്. റിലീസിന് പിന്നാലെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന കാരണം പറഞ്ഞാണ് തമിഴ്നാട്ടിലെ തിയേറ്റർ ഉടമകളുടെ സംഘടന എംഎഐയുടെ ശുപാർശ അവഗണിച്ചത്.