സാമ്പത്തിക ബാധ്യത: അധ്യാപകൻ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

നീലേശ്വരം: നീലേശ്വരം കോട്ടപ്പുറം ഗവൺമെന്റ് ഹൈസ്ക്കൂൾ അധ്യാപകൻ സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് തൂങ്ങിമരിച്ചു. കിണാവൂർ ചോയ്യങ്കോട് പോണ്ടി റോഡിലെ മാലിങ്കന്റെ മകൻ ബാലകൃഷ്ണനാണ് 55, വീടിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിമരിച്ചത്. സർവ്വീസിൽ നിന്ന് വിരമിക്കാൻ 7 മാസം മാത്രം ബാക്കി നിൽക്കെയാണ് മരണം.

ഇന്നലെ വൈകുന്നേരം 6.15 മണിക്കാണ് ബാലകൃഷ്ണനെ വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരത്തിൽ നിന്നും കുരുക്കഴിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ഗൃഹനിർമ്മാണവും, മകളുടെ വിവാഹവും അനുബന്ധിച്ച് ഇദ്ദേഹത്തിന് കടബാധ്യതയുണ്ടായിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് അധ്യാപകൻ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു.

മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ ഗീത (നഴ്സ്, തേജസ്വിനി ആശുപത്രി, നീലേശ്വരം). മക്കൾ: അശ്വിൻ (അധ്യാപകൻ), അനുശ്രീ (ഗൾഫ്). മരുമകൻ: അജയ് (ഗൾഫ്).

LatestDaily

Read Previous

സാഹിത്യകാരന്‍ ത്യാഗരാജന്‍ ചാളക്കടവ് അന്തരിച്ചു

Read Next

കാഞ്ഞങ്ങാട്ട് ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം