സുരേഷ് ഗോപി പേര് മാറ്റി

കൊച്ചി: സംഖ്യാ ശാസ്ത്രം അനുസരിച്ച് ഭാഗ്യം വരുന്നതിനായി പേരുമാറ്റിയ നിരവധി താരങ്ങൾ ബോളിവുഡിലും കോളിവുഡിലും എന്തിന് മോളിവുഡിലും ഉണ്ട്. ചില ആളുകൾ പേരുകളുടെ അക്ഷരങ്ങൾ മാത്രം മാറ്റുന്നു. മറ്റുള്ളവർ പേര് മാറ്റും. ചില ആളുകൾ അവരുടെ പേരുകളിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ മാറ്റുന്നു. സുരേഷ് ഗോപിയും ഇപ്പോൾ അക്കൂട്ടത്തിലുണ്ട്.

‘Suresh Gopi’ എന്നതിൽ നിന്ന് ഇംഗ്ലീഷിൽ ‘Suressh Gopi’ എന്നാക്കിയാണ് താരത്തിന്‍റെ പേര് മാറ്റിയത്. ഒരു ‘s’ അധികമായി ചേർത്തു. താരത്തിന്‍റെ എല്ലാ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും ഈ രീതിയിൽ പേര് മാറ്റിയിട്ടുണ്ട്. പേര് മാറ്റം സോഷ്യൽ മീഡിയയിൽ മാത്രമാണോ അതോ ഔദ്യോഗികമായി ആണോ എന്ന് വ്യക്തമല്ല. ഇതിനോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അടുത്തിടെ പേര് മാറ്റിയ മറ്റൊരു പ്രമുഖ നടനാണ് ദിലീപ്. ‘കേശു ഈ വീടിന്‍റെ നാഥൻ’ എന്ന സിനിമയുടെ പോസ്റ്ററിലൂടെയാണ് ദിലീപിന്‍റെ പേര് മാറ്റം ചർച്ചയായത്. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിട്ടുണ്ടായിരുന്നത്.

Read Previous

50 അടി ഉയരത്തില്‍ നിന്ന് ആകാശ ഊഞ്ഞാല്‍ താഴേക്ക് പതിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Read Next

മരട് ഫ്‌ളാറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജഡ്ജിക്ക് ആദ്യ ഗഡുവായി 10 ലക്ഷം നല്‍കാന്‍ ഉത്തരവ്