ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: എൻ.എസ്.എസ് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എൻ.എസ്.എസ് നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകിയത്. എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എൻഎസ്എസ് ഹർജി നൽകിയത്.
നിയമഭേദഗതിയിലൂടെ എൻ.എസ്.എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകൾ സർക്കാർ ഏറ്റെടുത്തുവെന്നാണ് ഹർജിയിലെ ആരോപണം. മാനേജ്മെന്‍റ് എന്ന നിലയിൽ എൻ.എസ്.എസിന് 15 ശതമാനം സീറ്റുകൾ ലഭിക്കാൻ അർഹതയുണ്ട്. നിയമഭേദഗതിയിലൂടെ സർക്കാർ ഈ സീറ്റുകൾ കൂടി സ്വന്തമാക്കിയെന്ന് ഹർജിയിൽ ആരോപിക്കുന്നു.
കേരളം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമഭേദഗതിയിലൂടെ എൻ.എസ്.എസിന് അവകാശപ്പെട്ട സീറ്റുകളിൽ 15 ശതമാനം സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കേരള ഹൈക്കോടതി നേരത്തെ സർക്കാർ നിലപാട് ശരിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻഎസ്എസ് സുപ്രീംകോടതിയെ സമീപിച്ചത്.