ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: കനത്ത മഴയിൽ ബെംഗളൂരുവിന്റെ പല ഭാഗങ്ങളും വീണ്ടും വെള്ളത്തിൽ മുങ്ങി. എല്ലാ പ്രധാന നഗര പ്രദേശങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വീടുകളും വെള്ളത്തിനടിയിലായി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബെംഗളൂരുവിൽ കനത്ത വെള്ളപ്പൊക്കമുണ്ടാകുന്നത്.
പ്രധാന സ്ഥലങ്ങളിലെ വീടുകളുടെ താഴ്ന്ന ഭാഗം വെള്ളത്തിനടിയിലായതോടെ ജനങ്ങൾ ദുരിതത്തിലാണ്. കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കരുതെന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കോസ്പേസ്, കെ.ആർ. മാർക്കറ്റ്, സിൽക്ക് ബോർഡ് ജംഗ്ഷൻ, വർത്തൂർ, സർജാപൂർ എന്നീ ഭാഗങ്ങളെ വെള്ളപ്പൊക്കം വലിയ തോതിൽ ബാധിച്ചു. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥയായിരുന്നു ബെംഗളൂരുവിലുണ്ടായിരുന്നത്.