ലുസൈൽ സൂപ്പർ കപ്പ് കാണാൻ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

ദോഹ: ഫിഫ ലോകകപ്പിന്‍റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലുസൈൽ സൂപ്പർ കപ്പ് കാണുന്നതിന് ആരാധകർക്കായി ഖത്തർ എയർവേയ്സ് പ്രത്യേക യാത്രാ പാക്കേജ് പ്രഖ്യാപിച്ചു.

സൗദിയുടെ പ്രൊഫഷണൽ ലീഗ് ചാമ്പ്യൻമാരായ അൽ ഹിലാൽ എസ്സിയും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ അൽ സമലെക് എസ്സിയും തമ്മിൽ ഈ മാസം 9നാണ് സൂപ്പർ കപ്പിനായുള്ള പോരാട്ടം. ഒരാൾക്ക് 335 ഡോളർ മുതലാണ് പാക്കേജ് നിരക്ക് ആരംഭിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിലിലെയും ഈജിപ്തിലെയും ഫുട്ബോൾ ആരാധകർക്ക് അവരുടെ ടീമുകളെ പിന്തുണയ്ക്കാൻ ഈ പാക്കേജ് വഴിയൊരുക്കും.

മാച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ കാർഡും നിർബന്ധമാണ്. ദോഹ നഗരത്തിൽ നിന്ന് ലുസൈൽ സ്റ്റേഡിയത്തിലേക്കുള്ള ദൂരം 15 കിലോമീറ്റർ മാത്രമാണ്. 80,000 സീറ്റുകളാണുള്ളത്.

Read Previous

നടിയെ ആക്രമിച്ച കേസ് ; വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു

Read Next

കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തില്‍ വീണ്ടും വെള്ളപ്പൊക്കം