നടിയെ ആക്രമിച്ച കേസ് ; വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. കഴിവതും ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. വിചാരണ പൂർത്തിയാക്കാൻ എല്ലാ കക്ഷികളും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നാലാഴ്ചയ്ക്കകം വിചാരണയുടെ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

Read Previous

കൊച്ചിയിലേക്കുള്ള ലഹരിയൊഴുക്ക് വർധിച്ചു; ജാഗ്രത ശക്തമാക്കി എക്സൈസ്

Read Next

ലുസൈൽ സൂപ്പർ കപ്പ് കാണാൻ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്