ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട് : കാഞ്ഞങ്ങാട് കലാപത്തിൽ ഹൊസ്ദുർഗ് പോലീസിന്റെ ജീപ്പ് കത്തിക്കുകയും ആറ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ കാസർകോട് അഡീഷണൽ സെഷൻസ് ജഡ്ജ് എം. ടി. ജലജാറാണി , 13 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് ഇന്ന് വിട്ടയച്ചു.
കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശികളായ മുഹമ്മദ് അലി, ഉമൈർ, ഇസ്മയിൽ , സജിർ, സമദ്, ഷംസീർ, മജീദ്, അയ്യൂബ്, റഫീഖ്, മജീദ്, ഉബൈസ്, മുഹമ്മദ്, നൗഷാദ് എന്നിവരെയാണ് വെറുതെ വിട്ടത്. കേസിൽ കൂട്ട് പ്രതികളായ ഷഫീഖ്, ഷുഹൈബ്, ഷമീദ്, സമദ്, കബീർ, സാലി എന്നിവർ വിചാരണ വേളയിൽ ഹാജരാകാത്തതിനാൽ ഇവർക്കെതിരെയുള്ള കേസ് കോടതി മാറ്റിവെച്ചു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയുടെ കേസ് പ്രത്യേകമായാണ് പരിഗണിച്ചത്.
രാജപുരം സ്റ്റേഷനിൽ എ. എസ്. ഐ ആയിരുന്ന സുരേന്ദ്രൻ പരാതിക്കാരനായി ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സാണ് പ്രോസിക്യൂഷന്റെ പൂർണ്ണ പരാജയത്തെ തുടർന്ന് അവസാനിച്ചത്. സുരേന്ദ്രനെയും, പോലീസുദ്യോഗസ്ഥരായ അജേഷ് , ഉമേശ്, അനിൽ കുമാർ ജേക്കബ്ബ് , എ. ആർ. ക്യാമ്പിലെ പോലീസുദ്യോസ്ഥൻ രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിക്കുകയുെ KL– 01.AA 5060 നമ്പർ പോലീസ് ജീപ്പ് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നുമാണ് കേസ്.
2011 ഒക്ടോബർ 11 ന് വൈകീട്ട് കല്ലൂരാവി, ജംഗ്ഷന് സമീപം അയ്യപ്പ മഠത്തിനടുത്താണ് പോലീസ് ആക്രമിക്കപ്പെട്ടത്.
കലാപം കൊടുമ്പിരി ക്കൊണ്ട സമയത്ത് റോഡിൽ ടയർ കൂട്ടിയിട്ട് കത്തിക്കുകയും, ഇതു വഴിയെത്തിയ പോലീസ് തടഞ്ഞ് ജീപ്പ് മറിച്ചിട്ട ശേഷം തീ വെച്ചക്കുകയുമായിരുന്നു. തീവെപ്പിൽ പോലീസിന്റെ വയർലസ് സെറ്റ് ഉൾപ്പടെ ദീപ്പ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. ജീപ്പ് കത്തിയതിൽ 1,23,872 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
അന്നത്തെ നീലേശ്വരം സി. ഐ ആയിരുന്ന സി. കെ. സുനിൽ കുമാറാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് ഹൊസ്ദുർഗ് സി. ഐ മാരായിരുന്ന യു. പ്രേമൻ, ടി. പി. സുമേഷ് എന്നിവർ അന്വേഷിച്ചു.
കേസിൽ പോലീസ് സമർപ്പിച്ച രേഖകൾ അപൂർണ്ണമായതും പരസ്പര വിരുദ്ധമായ ഉദ്യോഗസ്ഥരുടെ മൊഴിയും കേസിൽ രക്ഷപ്പെടാൻ പ്രതികൾക്ക് സഹായകമായി ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ പി. ലതീഷ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായി.