കടലിൽ വീണ യുവാവിന്റെ ജഢം കണ്ടെത്തി

കാഞ്ഞങ്ങാട്: സുഹൃത്തുക്കൾക്കൊപ്പം പുഴക്കരയിൽ മദ്യപിക്കുന്നതിനിടെ കടലിൽ വീണ യുവാവിന്റ ജഢം കണ്ടെത്തി. പള്ളിക്കര പഞ്ചായത്തിൽ കുടുംബസമേതം താമസിക്കുന്ന കോട്ടക്കുന്നിൽ ബൈക്ക് മെക്കാനിക്ക് ഷൺമുഖത്തെയാണ് 22, ഇന്നലെ കടലിൽ കാണാതായത്.

ഷൺമുഖനും മലയാളികളായ മൂന്ന് സുഹൃത്തുക്കളും ഇന്നലെ വൈകീട്ട് 6 മണിയോടെ ബേക്കൽ അഴിമുഖത്തോട് ചേർന്ന് പുഴക്കരയിലിരുന്ന് മദ്യപിച്ചിരുന്നതായി നാട്ടുകാർ ബേക്കൽ പോലീസിന് വിവരം നൽകിയിരുന്നു.

പുഴയിൽ ഒരാൾ മുങ്ങിത്താഴുന്നത് ബേക്കൽ പുഴയിൽ വല വീശുകയായിരുന്ന ചിലരാണ് കണ്ടത്.

ഇതിനിടയിൽ തമിഴ് യുവാവിനെ കാൺമാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പോലീസിലെത്തി. ബേക്കൽ പോലീസും തളങ്കര തീരദേശ പോലീസും തിരച്ചിൽ നടത്തിയെങ്കിലും, ഫലമുണ്ടായില്ല.

പുഴയിൽ മുങ്ങിയത് ഷൺമുഖനാണെന്ന് ബന്ധുക്കൾ പരാതിയുമായെത്തിയതോടെ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. പുഴക്കരയിൽ മദ്യപിച്ചവർ തമ്മിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതായും പുറത്ത് വന്നിട്ടുണ്ട്.

ഷൺമുഖൻ ബേക്കൽ പാലത്തിനടുത്ത് ബൈക്ക് നിർത്തിയ ശേഷമായിരുന്നു പുഴക്കരയിയിലെത്തിയത്. പുഴയിൽ വെള്ളം വർദ്ധിച്ച് ശക്തമായ ഒഴുക്കുണ്ടായതിനെ തുടർന്ന് ഇന്നലെ അഴിപൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടിരുന്നു.

അഴിപൊട്ടിച്ചതറിയാതെ ഷൺമുഖം പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ബേക്കൽ പോലീസും ഫിഷറീസിന്റെ ബോട്ടും ചേർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ കോട്ടിക്കുളത്തുനിന്നാണ് ജഢം കണ്ടെത്തിയത്.

LatestDaily

Read Previous

ഖമറുദ്ദീന് കാര്യമായ സ്വത്തുക്കളില്ല, മുസ്ലീം ലീഗ് അന്വേഷണം തുടങ്ങി

Read Next

കെപിസിസി പുനസംഘടന: ജില്ലയിൽ പുതുമുഖങ്ങൾ