ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: ജയിലിനകത്തും പുറത്തും തടവുകാരെ നിരീക്ഷിക്കാൻ ഡിജിറ്റൽ ലോക്ക് വാച്ച് പദ്ധതിയുമായി കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ. സർക്കാരിന്റെ അനുമതിയോടെ ട്രയൽ റണ്ണിംഗ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയിൽ അധികൃതർ. ജയിലിൽ നിന്ന് രക്ഷപ്പെട്ടാൽ, തടവുകാരന്റെ കൈയിൽ ധരിപ്പിച്ച വാച്ച് അറിയിക്കും.
പദ്ധതി പ്രവർത്തനക്ഷമമായാൽ, ഇത് ഇന്ത്യയിലെ ആദ്യത്തെ സംരംഭമായിരിക്കും. മാതൃകാ പദ്ധതി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചതായി ജയിൽ ഡിഐജി എം കെ വിനോദ് കുമാർ പറഞ്ഞു. എസ്കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തടവുകാര്‍ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച് പരീക്ഷിക്കുന്നത്.
തടവുകാർ പുറത്തുപോകുമ്പോൾ വാച്ച് ധരിപ്പിക്കും. കൈവിലങ്ങുകൾക്ക് ബദലാണ് വാച്ച്. പരിധിക്ക് വെളിയില്‍ പോയാല്‍ ട്രാക്കര്‍ സിഗ്നല്‍ നല്‍കും. തടവുകാരന്റെ ജിപിഎസ് വിവരങ്ങൾ ട്രാക്കർ നിരീക്ഷണത്തിൽ ലഭിക്കും. ലൊക്കേഷൻ വഴിയാണ് ചലനം നിരീക്ഷിക്കുന്നത്. ലോഹം കൊണ്ട് നിർമ്മിച്ച വാച്ച് ഒരു പ്രത്യേക താക്കോൽ കൊണ്ട് ലോക്ക് ചെയ്താണ് കെട്ടുക.