മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ നിര്‍ത്തുന്നു

മസ്‌കത്ത്: മസ്കറ്റിൽ നിന്ന് കണ്ണൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവെച്ചു. സെപ്റ്റംബർ 11നാണ് അവസാന വിമാന സർവീസുകൾ. മെയ് 12 മുതൽ മുംബൈയിലേക്കുള്ള സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.

കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനം മസ്കറ്റ്-കണ്ണൂർ റൂട്ടിലായിരുന്നു. നേരത്തെ കൊച്ചിയിലേക്കുള്ള സർവീസ് കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ നടത്തിയത്. 

യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് സർവീസ് നിർത്തിവയ്ക്കാൻ കാരണമെന്നാണ് കരുതുന്നത്. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും ഗോ എയറും സർവീസ് ആരംഭിച്ചു. ഇത് എയർ ഇന്ത്യയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടാക്കി.

K editor

Read Previous

പുതിയ പാർട്ടിയുടെ പേരും കൊടിയും ജമ്മുവിലെ ജനം തീരുമാനിക്കും; ഗുലാം നബി ആസാദ്

Read Next

രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചു; രാഹുല്‍ ഗാന്ധി