ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: മാഗ്സസെ അവാർഡ് വിവാദത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ.കെ ശൈലജ പുരസ്കാരം സ്വീകരിക്കേണ്ടെന്നത് പാർട്ടി എടുത്ത കൂട്ടായ തീരുമാനമാണ്. അവാർഡിന് പരിഗണിക്കുന്ന കാര്യം കെ.കെ ശൈലജ അറിയിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്നാണ് കെ കെ ശൈലജ അറിയിച്ചതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
അവാർഡ് വേണ്ടെന്ന തീരുമാനം പാർട്ടി കൂട്ടായി എടുത്തതാണെന്ന് കെ കെ ശൈലജ പ്രതികരിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കാത്ത ഒരു എൻജിഒയുടെ അവാർഡ് എന്ന നിലയിലാണ് നിരസിച്ചതെന്നും ശൈലജ പറഞ്ഞു.
നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് കെ കെ ശൈലജയെ അവാർഡിന് തിരഞ്ഞെടുത്തത്. നിപ്പയും കൊവിഡും തടയുന്നത് കൂട്ടായ ഇടപെടലിന്‍റെ ഭാഗമാണെന്ന് ശൈലജ എം.എൽ.എ അവാർഡ് ദാന ഫൗണ്ടേഷന് മറുപടി നൽകി. ഫൗണ്ടേഷന് കോർപ്പറേറ്റ് ഫണ്ടിംഗ് ഉണ്ടെന്നാണ് സിപിഐ(എം) വിലയിരുത്തൽ. വിയറ്റ്നാമിലടക്കം കമ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണെന്നും സി.പി.ഐ(എം) നിലപാടെടുത്തു.