സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ്; ഇ.ഡി അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഷെബീറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം പ്രതികളിലേക്ക് എത്തിയെന്നാണ് നിഗമനം.

സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇ.ഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണം ദുബായിൽ എത്തിച്ച് അവിടെ നിന്ന് കുഴൽപ്പണ ശൃംഖല വഴി ഷബീറിന് കൈമാറിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.

2017 മുതൽ കോടിക്കണക്കിന് രൂപയുടെ ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഷബീർ സമ്മതിച്ചിട്ടുണ്ട്. ഈ പണം പല മേഖലകളിലും നിക്ഷേപിച്ചിട്ടുണ്ടെന്നും ഷബീർ മൊഴി നൽകിയിട്ടുണ്ട്.

K editor

Read Previous

മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി സി.കെ സുബൈര്‍

Read Next

വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്