കാഞ്ഞങ്ങാട്: ദേശീയ പാതയിൽ പെരിയക്കടുത്ത് പെട്രോൾ നിറയ്ക്കാൻ പമ്പിലെത്തിയ വാഹനത്തിന് തീപ്പിടിച്ചു. പമ്പ് ജീവനക്കാർ ചേർന്ന് വാഹനം പുറത്തേക്ക് തള്ളിയതിനാൽ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട്ട് നിന്ന് അഗ്നിസുരക്ഷാ സേന എത്തുമ്പോഴേക്കും നാട്ടുകാർ തീ കെടുത്തുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം.