ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അബുദാബി: ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഉപ്പ് ഗുഹ യുഎഇയിൽ തുറന്നു. ഗൾഫ് മേഖലയിലെ ആദ്യത്തെ കൃത്രിമ സോൾട്ട് കേവാണിത്. 18 തരം അസുഖങ്ങളുടെ ചികിത്സക്കാണ് ഈ ഗുഹ ഉപയോഗിക്കുക.
171 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കൃത്രിമ ഉപ്പുഗുഹ നിർമിച്ചിരിക്കുന്നത്. ഷെയ്ഖ് ഡോ.സഈദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഉദ്ഘാടനം നിർവഹിച്ചു. പോളണ്ടിലെ ക്രകോവിലുള്ള പ്രകൃതിദത്ത ഉപ്പ് ഖനിയെ അടിസ്ഥാനമാക്കിയാണ് മരുഭൂമിയിലെ ഈ ഉപ്പ്ഗുഹയുടെ നിർമാണം. സോറിയാസിസ്, ആർത്രൈറ്റിസ്, ആസ്ത്മ തുടങ്ങി 18 അസുഖങ്ങൾക്ക് ഇവിടെ ചികിത്സ തേടാൻ സൗകര്യമുണ്ടാകും.