ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഓണം അടുത്തതോടെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വിലയും ഉയരാൻ തുടങ്ങിയിട്ടുണ്ട്. പച്ചക്കറികളുടെ വില വർദ്ധനവിന് കാരണം ആവശ്യക്കാർ കൂടിയതാണെന്ന് വ്യാപാരികൾ പറഞ്ഞു. തിരുവോണം എത്തുന്നതോടെ വില ഇനിയും ഉയരും.
തെക്കൻ തമിഴ്നാട്ടിലെ തേവാരം, ചിന്നമണ്ണൂർ, കമ്പം, തേനി, ചിലയംപെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറിത്തോട്ടങ്ങളുടെ പ്രധാന വിപണിയാണ് കേരളം. ഓണം മനസ്സിൽ വച്ചാണ് പലപ്പോഴും വിളകൾ ക്രമീകരിക്കുന്നത്.
മഴയും മുല്ലപ്പെരിയാറിൽ നിന്ന് ആവശ്യത്തിന് വെള്ളവും ലഭിച്ചതോടെ എല്ലാ പച്ചക്കറികളും നൂറു മേനി വിളഞ്ഞു. കഴിഞ്ഞയാഴ്ച വരെ വില കുറഞ്ഞിരുന്ന പച്ചക്കറികളുടെ വില ഓണത്തോടെ ഉയരാൻ തുടങ്ങിയിട്ടുണ്ട്.