ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സോണിയാ ഗാന്ധി ആവശ്യപ്പെടും. നിലവിൽ വിദേശത്ത് ചികിത്സയിൽ കഴിയുന്ന സോണിയാ ഗാന്ധി അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷം ഗെഹ്ലോട്ടുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തും. നേരത്തെ സോണിയാ ഗെഹ്ലോട്ടിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.
അശോക് ഗെഹ്ലോട്ട് ഔദ്യോഗിക വിഭാഗത്തിന്‍റെ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിലപാട്. എന്നാൽ താൻ മത്സരരംഗത്തില്ലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടുണ്ട്. പകരം സമവായത്തിലൂടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാം എന്നാണ് ഗെഹ്ലോട്ട് വ്യക്തമാക്കുന്നത്. ഗെഹ്ലോട്ട് ചില നിബന്ധനകളും മുന്നോട്ട് വച്ചിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം നിർദ്ദേശിക്കുന്ന വ്യക്തിയെ നിയമിക്കണം എന്നതാണ് അവയിൽ ഏറ്റവും പ്രധാനം.