കോഴിക്കോട്ട് അനുയോജ്യം ലൈറ്റ് മെട്രോയെന്ന് ഇ. ശ്രീധരന്‍

കൊച്ചി: തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതിക്ക് ഡി.എം.ആർ.സി(ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) തയ്യാറാക്കിയ പദ്ധതി രൂപരേഖയുള്ളപ്പോള്‍ എന്തിന് പുനർ പഠനം നടത്തണമെന്ന് ഇ. ശ്രീധരൻ. സമയബന്ധിതമായ മാറ്റങ്ങൾ വരുത്തിയാൽ ഡിഎംആർസിക്ക് തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ഉപയോഗിക്കാൻ കഴിയും. മെട്രോ നിയോ പോലുള്ള പദ്ധതികൾക്ക് പിന്നാലെ പോയാൽ അത് കെ-റെയിൽ പോലെ അബദ്ധമാകുമെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.

ഡിഎംആർസി വർഷങ്ങളും പണവും ചെലവഴിച്ച് തിരുവനന്തപുരത്തും കോഴിക്കോടും വിശദമായ പഠനം നടത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പണം വീണ്ടും ചെലവഴിച്ച് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനാണ് നീക്കം. ലൈറ്റ് മെട്രോയ്ക്ക് ആവശ്യമായ എല്ലാ രൂപരേഖകളും ഡിഎംആർസി തയ്യാറാക്കിയിട്ടുണ്ടെന്നും ശ്രീധരൻ പറഞ്ഞു.

K editor

Read Previous

നാളെ മുതൽ മഴ കനക്കും; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Read Next

വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള രണ്ടാമത്തെ സർക്കുലർ ഇന്ന് കുർബാനമധ്യേ പള്ളികളിൽ വായിക്കും