ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് താരം സണ്ണി ലിയോൺ കൊച്ചിയിൽ. കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ സണ്ണി ലിയോണും പങ്കെടുക്കും. ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിന്റെ പെര്‍ഫോമന്‍സ് അരങ്ങേറുക. കേരളത്തില്‍ ആദ്യമായാണ് സണ്ണി ലിയോൺ ഇത്തരത്തിലുള്ള ഒരു പരിപാടി അവതരിപ്പിക്കുന്നത്. നിരവധി ആരാധകരാണ് സണ്ണിയെ കാണാനായി തടിച്ചു കൂടിയത്. കൊച്ചിയിലെ മറൈൻ ഡ്രൈവ് ​ഗ്രൗണ്ടിലും തിരുവനന്തപുരത്തെ ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുമാണ് പരിപാടി നടക്കുന്നത്.

Read Previous

ഓണക്കിറ്റ്; ഇതുവരെ വാങ്ങിയത് 68 ലക്ഷം കുടുംബങ്ങള്‍

Read Next

6 വര്‍ഷത്തിനുള്ളില്‍ സർക്കാർ കെഎസ്ആര്‍ടിസിക്ക് വേണ്ടി ചിലവാക്കിയത് 6961 കോടി രൂപ