ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ചകൾക്കു തുടക്കമിടാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻസിപി നേതാവ് ശരദ് പവാറുമായി ഈ മാസം എട്ടിന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി വിദേശത്തുനിന്നു മടങ്ങിയെത്തിയാലുടൻ സോണിയ–നിതീഷ് കൂടിക്കാഴ്ചയുണ്ടാകുമെന്നു ജനതാദൾ (യു) വൃത്തങ്ങൾ അറിയിച്ചു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്നാൽ രാജ്യത്തിന് നേട്ടമുണ്ടാകുമെന്ന് നിതീഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ ഐക്യ ചർച്ചകൾക്കായി താൻ ഉടൻ തന്നെ ഡൽഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ ജെഡിയു എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപിയുടെ തീരുമാനം ഭരണഘടനയ്ക്ക് ചേർന്നതല്ല. മറ്റ് പാർട്ടികളെ പിളർത്തുന്നത് ബിജെപിയുടെ സ്വഭാവമായി മാറിയെന്ന് നിതീഷ് കുമാർ ആരോപിച്ചു.
നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന ജനതാദൾ (യു) ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിപക്ഷത്തിന്‍റെ കൂട്ടായ ശ്രമങ്ങളെ കുറിച്ച് നിതീഷ് കുമാർ വെളിപ്പെടുത്തൽ നടത്തിയത്. ‘ദേശ് കി നേതാ കൈസാ ഹോ, നിതീഷ് കുമാർ ജൈസാ ഹോ’ മുദ്രാവാക്യങ്ങളുമായാണു ദേശീയ നിർവാഹക സമിതി യോഗത്തിലേക്ക് നിതീഷ് കുമാറിനെ വരവേറ്റത്.