പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് 145.63 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: പെൻഷൻ വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് 145.63 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുക 8.5 ശതമാനം പലിശ ഉൾപ്പെടെ പെൻഷനിൽ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ ധനവകുപ്പ് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

ശമ്പളം നൽകാൻ സർക്കാർ വാഗ്ദാനം ചെയ്ത 50 കോടി രൂപ ഉടൻ നൽകണമെന്നും ആ തുകയ്ക്ക് ജീവനക്കാർക്കു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്നു വിതരണം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അവശേഷിക്കുന്ന ശമ്പളത്തിനും ഉത്സവബത്തയ്ക്കും തുല്യമായ തുകയ്ക്ക് സർക്കാർ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിതമോ ആയ സ്റ്റോറുകളുടെ കൂപ്പണുകളും വൗച്ചറുകളും നൽകണം. ശമ്പളവും കൂപ്പണുകളും 6 ദിവസത്തിനകം നൽകണം. ബാക്കി ശമ്പളം കൂപ്പൺ ആവശ്യമില്ലാത്തവർക്ക് കുടിശ്ശികയായി നിലനിർത്തുമെന്നും കോടതി വ്യക്തമാക്കി.

K editor

Read Previous

സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം; ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക്

Read Next

പൊന്നിയന്‍ സെല്‍വനിൽ പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്‌മി