ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നടി കാജല്‍ അഗര്‍വാളിന്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ഫോര്‍ ഹിം മാസിക. മാഗസിന്‍റെ പുതിയ ഉടമയായ ടിജിഎസ് മീഡിയ 2011 ൽ മാഗസിന്‍റെ കവര്‍ ചിത്രത്തില്‍ നടിയോട് ക്ഷമാപണം നടത്തിയിരിക്കുകയാണ്.
2011 സെപ്റ്റംബർ ലക്കത്തിലാണ് കാജലിന്‍റെ ചിത്രം അച്ചടിച്ചത്. കാജലിന്‍റെ ടോപ് ലെസ് ചിത്രവും കവർ ഫോട്ടോയായി പ്രസിദ്ധീകരിച്ചിരുന്നു. ചിത്രം വ്യാജമായി നിര്‍മിച്ചതാണെന്നും അത്തരമൊരു ചിത്രത്തിനായി താൻ സഹകരിച്ചിട്ടില്ലെന്നും കാജൽ വ്യക്തമാക്കി. എന്നാൽ കാജലിന്‍റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും അവരുമായി സഹകരിച്ചുവെന്നും മാഗസിൻ വ്യക്തമാക്കി. പിന്നീട് ഈ വിവാദങ്ങള്‍ കെട്ടടങ്ങി.
2015 ൽ, ടിസിജി മീഡിയ മാക്സ് പോഷർ മീഡിയ ഗ്രൂപ്പിൽ നിന്ന് ഫോർഹിം ഇന്ത്യയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട് വിവാദം ഈയിടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും തുടര്‍ന്നു നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ അന്നത്തെ മാനേജ്‌മെന്റിന്റെ അറിവോടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി ടിജിഎസ് മീഡിയ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ടിജിഎസ് മീഡിയ ഒരിക്കലും ഇത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ല. ശക്തമായി അപലപിക്കുകയും കാജലിന് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുവെന്നും ടിജിഎസ് മീഡിയ വ്യക്തമാക്കി. “ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഞങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു,” അവർ പറഞ്ഞു.