സുരക്ഷാ നടപടികൾ സ്വീകരിച്ചു; വാവ സുരേഷിനെ അഭിനന്ദിച്ച് വാസവൻ

പത്തനംതിട്ട: കഴിഞ്ഞ ദിവസം കോന്നിയിലെ ജനവാസ കേന്ദ്രത്തിലെത്തിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടിയിരുന്നു. സേഫ്റ്റി ബാഗും ഹുക്കും ഒക്കെയായാണ് സുരേഷ് എത്തിയത്. വനംവകുപ്പ് ചട്ടങ്ങൾ പാലിച്ച് വാവ സുരേഷിന്‍റെ ആദ്യ പാമ്പ് പിടുത്തമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് മന്ത്രി വിഎൻ വാസവൻ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

പാമ്പുകടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ തനിക്ക് നൽകിയ വാക്ക് പാലിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

K editor

Read Previous

സപ്ലൈകോയിലെ ചെലവ് ചുരുക്കൽ നയം പദ്ധതികൾ മുടക്കുന്നതായി പരാതി

Read Next

ഫഹദ് ഫാസിലും ദീലീഷ് പോത്തനും ഒന്നിക്കുന്ന ‘തങ്കം’; ചിത്രീകരണം പൂർത്തിയായി