ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് സെപ്തംബർ 16-ന് ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളിൽ ജനകീയ വിചാരണ ധർണ്ണ സംഘടിപ്പിക്കും.
എം.സി. കമറുദ്ദീൻ എംഎൽഎ ചെയർമാനായ ഫാഷൻ ഗോൾഡ് സ്ഥാപനം 150 കോടിയോളം രൂപ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നിക്ഷേപകരുടെ പരാതികളെ തുടർന്ന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകളാണ് എംഎൽഎക്കെതിരെ ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
മുസ്ലിം ലീഗ് നേതാവെന്ന സ്വാധീനവും എംഎൽഎ പദവിയും ദുരുപയോഗപ്പെടുത്തി നിക്ഷേപ തട്ടിപ്പു നടത്തിയ കമറുദ്ദീൻ എംഎൽഎ ആ പദവിയിൽ തുടരുന്നത് രാഷ്ടീയ ധാർമികതയ്ക്കോ സാമാന്യ നീതിക്കോ നിരക്കുന്നതല്ല.
വഖഫ് ഭൂമി നിയമ വിരുദ്ധമായി കച്ചവടം നടത്തിയതിലും എംഎൽഎക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന ആവശ്യവും എൽ ഡി എഫ് ഉന്നയിക്കുന്നുണ്ട് ഈ രണ്ട് തട്ടിപ്പുകളെയും ന്യായീകരിച്ച മുസ്ലീം ലീഗിന്റെ മാഫിയാ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയണം.
ഈ വിഷയത്തിൽ യുഡിഎഫും കോൺഗ്രസ്സും അഭിപ്രായം പറയാൻ തയ്യാറാകണം ഈ പ്രശ്നം ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും, മറ്റ് 4 അസബ്ലി മണ്ഡലങ്ങളിൽ കാസർകോട് മണ്ഡലത്തിൽ കാസർകോട് ടൗൺ, ബദിയടുക്ക ഉദുമ മണ്ഡലത്തിൽ ചട്ടംചാൽ, ബോവിക്കാനം, കുണ്ടംകുഴി കാഞ്ഞങ്ങാട് മണ്ഡലത്തിൽ കാഞ്ഞങ്ങാട് ടൗൺ, ഒടയംചാൽ, പരപ്പ തൃക്കരിപ്പൂർ മണ്ഡലത്തിൽ തൃക്കരിപ്പൂർ, നീലേശ്വരം ചെറുവത്തൂർ, ഭീമനടി എന്നീ കേന്ദ്രങ്ങളിലുമാണ് എൽഡിഎഫ് ജനകീയ വിചാരണ ധർണ .ജനകീയ വിചാരണ ധർണ്ണ വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മറ്റി അഭ്യർത്ഥിക്കുന്നു.