ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബെ.
അടുത്ത എട്ട് വർഷത്തിനുള്ളിൽ ഇന്ത്യ ലോകകപ്പ് കളിക്കുമെന്നതുപോലുള്ള നടക്കാത്ത വാഗ്ദാനങ്ങൾ നൽകാനല്ല താൻ ഇവിടെ എത്തിയിരിക്കുന്നതെന്നായിരുന്നു ചൗബെയുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വെറുതെ സ്വപ്‌നങ്ങള്‍ വില്‍ക്കാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വരില്ല. ഞങ്ങള്‍ ഇത്രയും അക്കാദമികള്‍ സ്ഥാപിച്ചുവെന്നും അതുകൊണ്ട് എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകകപ്പ് കളിക്കും എന്നൊന്നും ഞാൻ പറയില്ല. ജീവിതത്തില്‍ നൂറിലധികം അക്കാദമികളുടെ ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഈ അക്കാദമികളെല്ലാം കുട്ടികള്‍ എട്ടു വര്‍ഷത്തിനുള്ളില്‍ ലോകകപ്പ് കളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം ഒരിക്കലും അങ്ങനെയല്ല. ഒരു വാഗ്ദാനവും നല്‍കുന്നില്ല, പക്ഷേ നിലവിലെ അവസ്ഥയില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്നോട്ട് കൊണ്ടുപോകും. എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നത് നോക്കും. ഞങ്ങള്‍ സ്വപ്നങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല” ചൗബേ പറഞ്ഞു.