ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് പാടെ തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ പ്രധാനമന്ത്രി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താജ് മലബാറില്‍ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ വെച്ചത്. കോണ്‍ഗ്രസില്‍നിന്ന് പല പ്രമുഖരും പുറത്തുവരും. കേരളത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്‍റെ വികസനത്തിൽ നിന്ന് മലയാളികൾക്ക് മാത്രം മാറിനിൽക്കാനാവില്ല. മലയാളികൾ ലോകമെമ്പാടും സഞ്ചരിക്കുന്നു. അവർക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും. ലോകത്ത് നടക്കുന്ന വികസനം കാണുന്ന മലയാളികൾക്ക് രാജ്യത്ത് നടക്കുന്ന വികസന പുരോഗതി മനസ്സിലാക്കാൻ കഴിയും. അതിനാൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മോദി നേതാക്കളോട് ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റികളോ മേല്‍ കമ്മിറ്റികളോ അല്ല, ബൂത്തുകളാണ് ശക്തിപ്പെടുത്തേണ്ടത്. ബൂത്തുകളിൽ പാർട്ടിക്ക് നല്ല ശക്തിയുണ്ടാകണം. പൊതുസമ്മതരായവരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കഴിയണം. പരിചിതമായ മുഖങ്ങൾ മാത്രമേ ഇവിടെയുള്ളൂ. പുതിയവർ വരണം. ഇക്കാര്യത്തിൽ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. അവിടെ പല പ്രമുഖ വ്യക്തിത്വങ്ങളെയും പാർട്ടിയിലേക്ക് കൊണ്ടുവന്നു. പ്രധാനമന്ത്രി പറഞ്ഞു.