ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിനുള്ള പുതിയ ലോഗോ എം. വി ഗോവിന്ദൻ മാസ്റ്റർ പുറത്തിറക്കി. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പും പൊതു സർവീസും സൃഷ്ടിക്കുന്നത് വെറുമൊരു പരിഷ്കാരം മാത്രമല്ല. ഇത് ഒരു പുരോഗമന സേവന ആശയത്തിന്‍റെ പ്രഖ്യാപനം കൂടിയാണ്. വികസന സേവനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നത് പ്രാദേശിക സർക്കാരുകളാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഓരോ ജീവനക്കാരനും ജനപ്രതിനിധികളുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം. ഭരണഘടനാ സങ്കല്‍പ്പമനുസരിച്ചുതന്നെ യോജിച്ചു പ്രവര്‍ത്തിക്കേണ്ട ത്രിതല പഞ്ചായത്തുകളെയും നഗരപാലികാ സംവിധാനങ്ങളെയും അറകെട്ടി നിര്‍ത്തുന്ന നിലവിലുള്ള വകുപ്പ് ഘടനകളാണ് ഏകീകരണത്തോടെ ഇല്ലാതാകുന്നത്. ജനങ്ങളെ സേവിക്കാൻ ബാധ്യസ്ഥമായ ഒരു സംവിധാനമാണ് തദ്ദേശ സ്വയംഭരണ പൊതുസേവനത്തിലൂടെ നടപ്പാക്കുന്നത്. അത് ഉറപ്പാക്കേണ്ടത് ജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാവി പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികളിലാണ്. പ്രാദേശിക സർക്കാരുകളെ തൊഴിലിന്‍റെയും സംരംഭകത്വത്തിന്‍റെയും കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രാജ്യത്തിന് മാതൃകയായ തൊഴിൽ സഭകൾ ഈ രംഗത്ത് ഒരു പ്രധാന കുതിച്ചുചാട്ടമായിരിക്കും. മുഖം മാറ്റുന്ന കുടുംബശ്രീക്കും പ്രദേശിക സാമ്പത്തിക വികസനത്തിൽ സുപ്രധാന സംഭാവന നൽകാൻ കഴിയും.
ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ്, സംസ്ഥാനവ്യാപക വിപണി, കയറ്റുമതി എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. അഭ്യസ്തവിദ്യരായ ഓക്സിലറി യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള ‘ഷീ സ്റ്റാർട്ട്സ്’ കുടുംബശ്രീയുടെ പുതിയ കുതിപ്പിന് വഴിയൊരുക്കും. സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ യുവതലമുറയെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുതലമുറയുടെ സാമൂഹികവും സാംസ്കാരികവും ഉപജീവനപരവുമായ പുരോഗതിക്കായി ഓക്‌സിലറി ഗ്രൂപ്പുകള്‍ ഒരു പുതിയ ഇടം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.