ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മന്ത്രിസ്ഥാനം രാജിവച്ച ശേഷം തദ്ദേശ സ്വയംഭരണ വകുപ്പിലുള്ളവരോട് എം.വി ഗോവിന്ദൻ നന്ദി പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പുതിയ ചുമതല ഏറ്റെടുത്തതോടെ തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി സ്ഥാനങ്ങളിൽ നിന്ന് പടിയിറങ്ങുകയാണെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഒന്നേകാൽ വർഷക്കാലത്ത് ലഭിച്ച അചഞ്ചലമായ പിന്തുണയ്ക്കും ആത്മാർത്ഥമായ സഹകരണത്തിനും തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, കൈകാര്യം ചെയ്ത വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, കുടുംബശ്രീ പ്രസ്ഥാനത്തിലെ പ്രിയപ്പെട്ടവർ, തുടങ്ങി മറ്റെല്ലാവർക്കും നന്ദി അറിയിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിനെയും എക്സൈസ് വകുപ്പിനെയും കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിനായി നിങ്ങൾ ഫലപ്രദമായ ഇടപെടൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള നടപടികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോവുകയാണ്. ലഹരിമുക്ത കേരളത്തിനായി വിപുലമായ പ്രചാരണവും നടക്കുന്നുണ്ട്. നമുക്ക് ഈ പ്രവർത്തനങ്ങളുമായി ഒന്നിക്കാം, അദ്ദേഹം പറഞ്ഞു.