സെപ്റ്റംബർ 8ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും

ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമ സെപ്റ്റംബർ എട്ടിന് ഇന്ത്യാ ഗേറ്റ് പരിസരത്ത് അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദന കർമം നിർവഹിക്കുക. നിലവിലുള്ള ഹോളോഗ്രാം പ്രതിമയ്ക്ക് പകരമായാണ് മാർബിളിൽ യാഥാർത്ഥ്യമാക്കിയ പൂർണകായ പ്രതിമ സ്ഥാപിക്കുക. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കുന്നത്. 28 അടിയിൽ ഗ്രാനൈറ്റിൽ ആണ് പ്രതിമ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

Read Previous

30ാമത് സതേൺ സോണൽ കൗൺസിൽ യോഗം; അമിത് ഷാ ഇന്ന് ഉദ്ഘടാനം ചെയ്യും

Read Next

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്