ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നടന്ന മുക്കുപണ്ടത്തട്ടിപ്പ് പോലീസിലെത്തി.
15 പവൻ തൂക്കം വരുന്ന ആഭരണമെന്ന വ്യാജേന മുക്കുപണ്ടവുമായെത്തിയ സ്ത്രീയെയും പുരുഷനെയും ഇന്നലെ ഉച്ചക്കാണ് കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപനത്തിൽ പിടികൂടിയത്. ഐസ്്ലാന്റിന് സമീപം പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ഫൈനാൻസിലാണ് തട്ടിപ്പ് നടന്നത്.
തൊട്ടടുത്ത സജിഷ ജ്വല്ലറിയിൽ ആഭരണം പരിശോധിച്ചപ്പോഴാണ് 15 പവന്റെ ഒറ്റമാല സ്വർണ്ണമല്ല, മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
തട്ടിപ്പ് പുറത്താകുമെന്ന ഘട്ടത്തിൽ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഇറങ്ങി വേഗതയിൽ നടന്ന ഇരുവരെയും ടൗണിൽ നിന്നും പിടികൂടി വീണ്ടും സ്ഥാപനത്തിലെത്തിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ മറ്റൊരാൾ നൽകിയതാണെന്നാണ് സ്ത്രീയും കൂടെയുണ്ടായിരുന്ന ആളും വ്യക്തമാക്കിയത്. ഒരു മാസം മുമ്പ് ഇവർ ഇതേ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയ ആഭരണവും മുക്കുപണ്ടമാണെന്ന് പരിശോധനയിൽ വ്യക്തമാവുകയായിരുന്നു. ഒരു ലക്ഷം രൂപയായിരുന്നു അന്ന് സംഘം തട്ടിയെടുത്തത്.
നഷ്ടപ്പെട്ട ഒരു ലക്ഷം രൂപ എങ്ങനെയും തിരിച്ചു പിടിക്കാനാണിപ്പോൾ ധനകാര്യ സ്ഥാപനത്തിന്റെ ശ്രമം.
ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു.