‘റോക്കിഭായി’ പ്രചോദനം ; സുരക്ഷാ ജീവനക്കാരെ കൊന്നുതള്ളിയ സീരിയൽ കില്ലർ പിടിയിൽ

ഭോപാൽ: മധ്യപ്രദേശിനെ വിറപ്പിച്ച ‘സീരിയൽ കില്ലർ’ അറസ്റ്റിൽ. സാഗർ ജില്ലയിൽ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേസാലി സ്വദേശി ശിവപ്രസാദ് ധ്രുവ് (19) ആണ് അറസ്റ്റിലായത്. പുലർച്ചെ 3.30ന് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും ഇയാൾ കൊലപാതകം നടത്തി.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മെയ് മാസത്തിൽ മറ്റൊരു സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഭോപ്പാലിലെ ലാൽഘാട്ടി പ്രദേശത്ത് വ്യാഴാഴ്ച രാത്രി വാച്ച്മാനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ശിവപ്രസാദിനെ അറസ്റ്റ് ചെയ്തത്.

കെ.ജി.എഫ് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ റോക്കി ഭായിയാണ് തന്‍റെ പ്രചോദനമെന്നും സമ്പത്ത് ഉണ്ടാക്കി ഗ്യാങ്‌സ്റ്ററായി പേരുണ്ടാക്കാനാണ് കൊലപാതകങ്ങൾ നടത്തിയതെന്നും പ്രതി മൊഴിയിൽ പറഞ്ഞു. ഭാവിയിൽ പൊലീസുകാരെ വധിക്കാനും പദ്ധതിയിട്ടിരുന്നു. ‘പ്രശസ്തി’ നേടുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് ഉറങ്ങിക്കിടന്ന കാവൽക്കാരെ തിരഞ്ഞ് കൊന്നതെന്നും പ്രതി പറഞ്ഞു.

Read Previous

‘ഓപ്പറേഷൻ ജാസൂസ്’;കൈക്കൂലി പിടിക്കാൻ ആർ.ടി ഓഫീസുകളിൽ മിന്നൽ പരിശോധന

Read Next

പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം; സർക്കാർ അനുമതി