‘ഷംസീര്‍ എന്നുമുതലാണ് സ്പീക്കറായത്?’ പ്രതിപക്ഷ നേതാവിന്റെ സഭയിലെ പഴയ ചോദ്യം വൈറൽ

തിരുവനന്തപുരം: എ.എൻ.ഷംസീർ എം.എൽ.എയെ സ്പീക്കറായി നിയമിച്ചതിന് പിന്നാലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

‘ഷംസീർ എപ്പോൾ മുതലാണ് സ്പീക്കർ ആയത്?’ എന്ന സഭയിലെ സതീശന്‍റെ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ സമ്മേളനത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് ഷംസീർ നൽകിയ മറുപടിയെ പരാമർശിച്ചായിരുന്നു വി.ഡി സതീശന്റെ ചോദ്യം.

Read Previous

ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം, പ്രതിഫലം ആമീര്‍ ഖാന്‍ വേണ്ടെന്ന് വെച്ചെന്ന് റിപ്പോര്‍ട്ട്

Read Next

ഹൈക്കോടതി നിർദേശം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ചു