7 ആവശ്യങ്ങളില്‍ ഉറച്ചുതന്നെ, വിഴിഞ്ഞം സമരവുമായി മുന്നോട്ട്: ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുകയാണെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. ഏഴ് ആവശ്യങ്ങളിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഭൂരിഭാഗം ആവശ്യങ്ങളും തീരുമാനമായെന്നത് വ്യാജപ്രചാരണമാണ്. തീരുമാനങ്ങൾ സർക്കാർ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ച് പഠനം നടത്തുക, മണ്ണെണ്ണയ്ക്ക് സബ്സിഡി നൽകുക എന്നീ ആവശ്യങ്ങളിൽ ധാരണയില്ലാത്തതിനാൽ നേരത്തെ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഫ്ളാറ്റ് സമുച്ചയത്തിൽ നിരവധി വീടുകൾ നിർമിച്ച് മത്സ്യത്തൊഴിലാളികൾക്ക് കൈമാറുക എന്നതാണ് സർക്കാർ സ്വീകരിച്ച നയം. എന്നാൽ അഞ്ച് സെന്‍റ് സ്ഥലവും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമം നിർമ്മിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് പ്രതിഷേധം ശക്തമായി തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. കോടതി ഉത്തരവ് ലംഘിച്ച് പദ്ധതി പ്രദേശത്ത് പ്രവേശിച്ച മത്സ്യത്തൊഴിലാളികളെ പ്രതിരോധിക്കുന്നതിനിടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. ലത്തീൻ അതിരൂപതയിലെ വൈദികർ ഭാവി നടപടികൾ തീരുമാനിക്കാൻ യോഗം ചേർന്നു.

K editor

Read Previous

വേറൊരു ചുമതല നിശ്ചയിക്കുന്നു എന്നേയുള്ളൂ, കഴിവിന്റെ പരമാവധി പരിശ്രമിക്കും: എം.ബി.രാജേഷ്

Read Next

ക്‌നാനായ സമുദായത്തിൽ വിവാഹത്തെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി