മടിക്കൈ കമ്മാരൻ സ്മാരക മന്ദിരത്തിന്  സമൂഹവിരുദ്ധരുടെ ആക്രമണം

കാഞ്ഞങ്ങാട്: ബിജെപിയുടെ സമുന്നത നേതാവായിരുന്ന മടിക്കൈ കമ്മാരൻ സ്മാരക മന്ദിരത്തിന്  നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ  ബൈക്കിലെത്തിയ സംഘം മാവുങ്കാൽ കല്യാണത്തുള്ള സ്മാരക മന്ദിരത്തിന്  നേരെ ബിയർകുപ്പി വലിച്ചെറിയുകയായിരുന്നു.

ശബ്ദം കേട്ട് സമീപത്തുള്ള ബി ജെ പി പ്രവർത്തകൻ ഓടിയെത്തിയെങ്കിലും അക്രമികൾ നിമിഷ നേരം കൊണ്ട്  രക്ഷപ്പെട്ടു. സംഭവത്തിൽ ബിജെപി  കല്യാണം ബൂത്ത് കമ്മറ്റി  ഹോസ്ദുർഗ്  പോലിസിൽ പരാതി നൽകി. മടിക്കൈ കമ്മാരന്റെ  സ്മാരകത്തിന് നേരെയുള്ള അക്രമം ഒരിക്കലും സഹിക്കാനും പൊറുക്കാനും പറ്റാത്തതാണെന്നും   ഈ സംഭവത്തെ  ഉത്തരവാദിത്തപ്പെട്ടവർ നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുന്നു ബിജെപി കാഞ്ഞങ്ങാട്  മണ്ഡലം കമ്മിറ്റി പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.

Read Previous

ലൈഗറിന്റെ പരാജയം; നഷ്ടം പരിഹരിക്കാനൊരുങ്ങി സംവിധായകന്‍

Read Next

വ്യാപാരികൾ കടക്കെണിയിൽ; ബ്ളേഡുകൾ പിടിമുറുക്കുന്നു