മകന്‍ ലഹരിക്കടിമയാണെന്ന പ്രചാരണത്തിനെതിരെ ഉമ തോമസ്

കൊച്ചി: മകൻ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് അറസ്റ്റ് ചെയ്തെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് മറുപടിയുമായി തൃക്കാക്കര എം.എൽ.എ ഉമ തോമസ്. പൊലീസ് പിടികൂടിയെന്ന് പറയുന്ന മകൻ കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയ തങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണെന്ന് മകന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

“മരണശേഷവും ചില ആളുകൾക്ക് പി.ടിയോടുള്ള പക തീർന്നിട്ടില്ലെന്ന് എനിക്കറിയാം. എന്‍റെ പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കാൻ ആര് ആഗ്രഹിച്ചാലും നടക്കില്ല. പി.ടി ആരംഭിച്ചതെല്ലാം ഞാൻ പൂർത്തിയാക്കും,” ഉമ തോമസ് പറഞ്ഞു.

സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവർക്കെതിരെയും, ഷെയർ ചെയ്തവർക്കെതിരെയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.

K editor

Read Previous

ഓണത്തിരക്കിൽ പോലീസ് ഇറങ്ങും

Read Next

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 201.36 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്രം