43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും

43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാര്‍ഷിക വിവരം അറിയിച്ചത്. ഇന്ന് ഞങ്ങളുടെ നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ മുഖ്യമന്ത്രി പങ്കുവെച്ചത്. സംവിധായകൻ ആഷിഖ് അബു ഉൾപ്പെടെ നിരവധി പേരാണ് പോസ്റ്റിനു കീഴെ ആശംസകളുമായെത്തിയത്.

1979 സെപ്റ്റംബർ രണ്ടിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും കമലയും വിവാഹിതരായത്. തലശ്ശേരി ടൗൺ ഹാളിൽ വച്ചായിരുന്നു വിവാഹം. അന്ന് കൂത്തുപറമ്പ് എം.എൽ.എയും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയൻ.

K editor

Read Previous

​ഗായകൻ ബംബ ബാക്കിയ വിടവാങ്ങി; അവസാന ഗാനം പൊന്നിയിൻ സെൽവനിൽ

Read Next

കെ. സുരേന്ദ്രന്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനമെന്ന് ആരോപണം