ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് ശ്വേത മേനോന്‍. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും താരത്തെ ബാധിക്കാറില്ല.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം താരം കൃത്യമായ നിലപാട് അറിയിക്കാറുണ്ട്. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സന്‍ മേനോനെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്.
ഇരുവര്‍ക്കും ഒരു മകളും ഉണ്ട്. കൊവിഡ് കാലത്തെ ഓണവിശേഷങ്ങള്‍ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിൽ ശ്വേത മേനോന്‍ പങ്കുവെച്ചിരുന്നു.
ആദ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാം നന്നായിരുന്നു. കുക്കിങും ബേക്കിങ്ങുമൊക്കെയായി സജീവമായിരുന്നു. മെയ് ആയപ്പോഴാണ് എനിക്കും ശ്രീക്കും ബോറടിച്ചത്. തൊട്ടാവാടിയായി മാറുകയായിരുന്നു ഞങ്ങളെല്ലാവരും. കരിയറില്‍ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നു. ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്.
അതേക്കുറിച്ച് ഓര്‍ത്ത് ഞാന്‍ തന്നെ ചിരിക്കാറുണ്ട്. ഇത് ഞാന്‍ ഉണ്ടാക്കിയെടുത്ത ശീലമാണ്. ഒരു രക്ഷയുമില്ലാത്ത കുസൃതികള്‍ ഒപ്പിക്കാറുണ്ട്.” – ശ്വേത പറയുന്നു.
സിനിമയിലേക്ക് വരുന്നതിന് മുന്‍പും ശേഷവും ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചും ശ്വേത മനസ് തുറന്നിരുന്നു. താനൊരു വികാരജീവിയാണ്. കുറേ പേരോട് ക്രഷ് തോന്നിയിട്ടുണ്ട്. തമാശ രൂപേണ ശ്വേത പറഞ്ഞു. ” കുറച്ച് മടിയുള്ള കൂട്ടത്തിലാണ്.
വിവാഹത്തിന് മുന്‍പ് അച്ഛനും അമ്മയും നന്നായി ലാളിച്ചാണ് വളര്‍ത്തിയത്. ഇരുന്ന് എല്ലാം ഓര്‍ഡര്‍ ചെയ്യുന്ന തരത്തിലുള്ള സ്വഭാവമുണ്ട്. ഇത് കേള്‍ക്കുമ്പോൾ ശ്രീക്ക് ദേഷ്യം വരാറുണ്ട്. ആ സ്വഭാവം അദ്ദേഹത്തിന് ഇഷ്ടമല്ല. ചില സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ചില സിനിമകള്‍ സാമ്പത്തികം മാത്രം നോക്കി ചെയ്തിട്ടുണ്ട്.” -ശ്വേത പറഞ്ഞു.
ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെക്കുറിച്ചും ശ്വേത പറഞ്ഞു. ” എന്റെ വീട്, അമ്മ, കുഞ്ഞ്, ഭര്‍ത്താവ് ഇവരൊക്കെ നമ്പര്‍ വണ്ണില്‍ വരും. പൈസ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല. പൈസ ഇല്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് പറയുന്നവര്‍ കള്ളത്തരമാണ് പറയുന്നത്.