ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നാല്പത്തേഴാമത് ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു തിരി തെളിയുമ്പോള്‍ ഇക്കുറി തെന്നിന്ത്യന്‍ പ്രാതിനിധ്യം തീരെയില്ല. തിരഞ്ഞെടുക്കപ്പെട്ട 250നോടടുത്ത ചലച്ചിത്രങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആറു ചിത്രങ്ങളില്‍ ഒന്നുപോലും തെന്നിന്ത്യയില്‍ നിന്നില്ല എന്നത് ശ്രദ്ധേയമാണ്. ശേഖര്‍ കപൂറിന്റെ വാട്ട്സ് ലവ് ഗോട്ട് റ്റു ഡൂ വിത്ത് ഇറ്റ്?, നന്ദിത ദാസിന്റെ സ്വിഗാറ്റൊ, ശുഭം യോഗിയുടെ കച്ചേ ലിംബു, റീമ ദാസിന്റെ ടോറാസ് ഹസ്ബന്‍ഡ്, നിഷ പഹൂജയുടെ റ്റു കില്‍ എ ടൈഗര്‍, വിനയ് ശുക്ലയുടെ വൈല് വി വാച്ഡ് എന്നീ ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ളവ.
എലിസബത്ത്’, ‘ബാന്‍ഡിറ്റ് ക്വീന്‍’ എന്നീ വിഖ്യാതചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ശേഖര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമാണിത്. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഒരു പാക്കിസ്ഥാനി കുടുംബത്തിന്റെ കഥപറയുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇംഗ്ളിഷ് അഭിനേത്രിയായ എമ തോംസണോടൊപ്പം ശബാന ആസ്മിയും അഭിനയിക്കുന്നു. ജെമീമ ഖാന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ അഞ്ച് പ്രദര്‍ശനങ്ങള്‍ മേളയിലുണ്ടായിരിക്കും.