മമത ബാനര്‍ജി ആര്‍എസ്എസിന്റെ സന്തതിയെന്ന് സിപിഐഎം

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആർ.എസ്.എസിനെ ന്യായീകരിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ(എം). ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ തൃണമൂൽ കോണ്‍ഗ്രസ് ആത്മാർത്ഥത പുലർത്തുന്നില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറഞ്ഞു.

ആർ.എസ്.എസ് അത്ര മോശമല്ലെന്ന് മമത പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. “ആർഎസ്എസിൽ നിരവധി നല്ല ആളുകൾ ഉണ്ട്, അവരാരും ബിജെപിയെ പിന്തുണയ്ക്കുന്നില്ല. ഒരു ദിവസം അവരെല്ലാം അവരുടെ നിശബ്ദത ലംഘിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നായിരുന്നു മമതയുടെ പ്രതികരണം. മമത ബാനർജി ആർഎസ്എസിന്‍റെ പിൻഗാമിയാണെന്നതിന്‍റെ ഉദാഹരണമാണ് ഈ പരാമർശമെന്ന് ചക്രവർത്തി പറഞ്ഞു.

മമതയുടെ പരാമർശത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. ആർഎസ്എസിനോടുള്ള നന്ദി മമത നേരത്തെ പ്രകടിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഇടതുമുന്നണി സർക്കാരിനെ താഴെയിറക്കണമെന്ന് ആർഎസ്എസ് വേദിയിൽ പ്രസംഗിച്ചയാളാണ് മമതയെന്നും ചൗധരി കുറ്റപ്പെടുത്തി.

K editor

Read Previous

‘ഗോൾഡ്’ ഓണത്തിന് ഇല്ല; റിലീസ് നീട്ടി

Read Next

സിപിഎമ്മിനെ കാനത്തിന് പേടി; സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം