ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 91.50 രൂപ കുറയും. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ഇതിന് കാരണം. ഇതോടെ 19 കിലോ കൊമേഴ്സ്യൽ എൽപിജി സിലിണ്ടറിന്‍റെ വില 1,976.50 രൂപയിൽ നിന്ന് 1,885 രൂപയായി താഴും. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വില കുറച്ചിട്ടില്ല. 14.2 കിലോഗ്രാം സിലിണ്ടറിന് 1,053 രൂപ വില തുടരും.
ആഭ്യന്തര പാചക വാതക വില ഇതിനകം തന്നെ കുറഞ്ഞുവെന്നും അന്താരാഷ്ട്ര വില കുറഞ്ഞതോടെ ആഭ്യന്തര സിലിണ്ടർ വിൽപ്പനയിലെ നഷ്ടം ഇപ്പോൾ ഇല്ലാതാക്കിയെന്നും കമ്പനികൾ അവകാശപ്പെടുന്നു.
വാണിജ്യ, ഗാർഹിക സിലിണ്ടറുകളുടെ വിലയിലെ വലിയ വ്യത്യാസം കാരണം വാണിജ്യ ആവശ്യങ്ങൾക്കായി ഗാർഹിക സിലിണ്ടറുകൾ ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഗാർഹിക സിലിണ്ടറുകൾ അനുവദിക്കുന്നതിന് നിയന്ത്രണം വരുത്തി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 15 ദിവസത്തിനുള്ളിൽ ഒരു സിലിണ്ടറായി റീഫിൽ പരിമിതപ്പെടുത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയും ഇത് പിന്തുടരാൻ സാധ്യതയുണ്ട്.